B M S Nediyakala

B M S Nediyakala B M S Nediyakala
9.884365 76.677365

no images yet

MAKE AN ENQUIRY
SEND
SHARE WITH OTHERS
See new updates

B M S Nediyakala

Latest Updates

രാജ്യത്തിന്റെ അതിർത്തി കാക്കാൻ സ്വന്തം കുടുംബത്തെയും വേണ്ടപ്പെട്ടവരെയും വിട്ട് പിരിഞ്ഞ് ദുർഘടമായ കാലാവസ്ഥയെ നേരിട്ട് ജീവിതം ഹോമിക്കുന്ന ധീരരായ 18 ജവാന്മാർ വീരമൃത്യു വരിച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞു.

ഒരൊറ്റ പ്രതിഷേധറാലി ഉണ്ടായില്ല. കൂട്ടമായ വിലാപങ്ങൾ ഉണ്ടായില്ല. ദേശീയപതാക താഴ്ത്തിക്കെട്ടിയില്ല. സ്കൂളുകളിൽ സ്പെഷ്യൽ അസംബ്ലി വിളിച്ചു ചേർത്ത് ആദരാഞ്ജലി അർപ്പിക്കാൻ നിർദ്ദേശമില്ല. പൊതുവികാരം പ്രകടിപ്പിക്കാൻ ഹർത്താൽ ആഹ്വാനമില്ല. ഇരുപ്പതിനാല് മണിക്കൂർ പണിമുടക്ക് ഇല്ല , മൗനജാഥകൾ ഉണ്ടായില്ല. (അതിനൊക്കെ ആർക്കാ ഇവിടെ സമയം അല്ലെ .......)

തെരുവുപട്ടികളെ കൊന്നതിൽ കേസെടുത്ത് ശവം മാന്തി പോസ്റ്റ്മോർട്ടം ചെയ്യുന്നു. ചാനൽ ചർച്ചകൾ, ...

ഇവർ 18 ഭാരത മക്കൾ മരിക്കാൻ നിയോഗിക്കപ്പെട്ടവരോ?😪😪😪😪😪😪😪

കസബിന്റെയോ, സദ്ദാം ഹുസൈന്റെയോ ജീവനുള്ള വില. അറിയുന്ന രാഷ്ട്രീയക്കാർക്ക് ഇവർ ഒന്നുമല്ല.ലജ്ജ കൊണ്ട് തല താഴ്ന്നു പോകുന്നു.

ദേശസ്നേഹം പ്രകടിപ്പിച്ചാൽ അത് രാജ്യദ്രോഹമാകുന്ന കാലം വരുമോ?

We lost our past for your bright future എന്ന് എഴുതി വെച്ച പട്ടാളക്കാരുടെ സ്മാരകത്തിന മുന്നിൽ് എന്നെങ്കിലും ഈ നാട് ഒന്നായി കൈകൂപ്പുമോ?

🙏ആദരാഞ്ജലികൾ.🙏 ഭാരതത്തിന്റെ വീരപുത്രന്മാർക്ക്🌹

ജയ് ഹിന്ദ് , ജയ് ജവാൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

   29 days ago
SEND

സംഘ നേതൃത്വത്തിന് തുറന്ന കത്ത് :
============================
രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെയും ഭാരതീയ ജനത പാർട്ടിയുടെയും ജില്ല മുതൽ സംസ്ഥാന തലത്തിൽ നേതൃത്വത്തിൽ ഇരിക്കുന്ന കാര്യകർതാക്കൾ ഇവിടെ ഫ്രണ്ട്‌സ് ലിസ്റ്റിൽ ഉള്ളത് കൊണ്ട് വളരെ ചുരുങ്ങിയ വാക്കിൽ ഒരു അപേക്ഷ സമർപ്പിക്കുന്നു..

കണ്ണൂർ എന്നത് സംഘപ്രവർത്തകർക്ക് വികാരവും ആവേശവും ആണെന്ന് കവലകൾ തോറും പലരും പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. കണ്ണൂരിൽ കാവി പതാക നെഞ്ചോടു ചേർത്തു എന്ന ഒറ്റ കാരണത്താൽ ബലിദാനികൾ ആയും പ്രതിരോധ രാഷ്ട്രീയത്തിൽ കൊലപാതകികൾ ആയും ജീവിതം ഹോമിച്ചവർ ഒന്നും രണ്ടും അല്ല ഉള്ളത്... കൈ ഇല്ലാത്തവർ കാല് ഇല്ലാത്തവർ ബോംബേറിൽ കണ്ണ് നഷ്ടപെട്ടവർ അങ്ങനെ കണ്ണൂരിലെ ഒട്ടു മിക്ക ശാഖയ്കും പറയാൻ ഒരു കഥ ഉണ്ടാവും.

ഒരു കാലത്തു വിരലിൽ എണ്ണാവുന്ന പ്രവത്തകരെ വെച്ചായിരുന്നു മണ്ഡലത്തിലെ മുഴുവൻ പ്രവർത്തനവും നടത്തിയിരുന്നത്. അതിൽ ഒരാൾക്ക് ഹോസ്‌പിറ്റൽ കാര്യം നോക്കാൻ ഉണ്ടാവും, ഒരാൾക്കു കോടതിയിലെ കാര്യം നോക്കാൻ ഉണ്ടാവും, മറ്റൊരാൾക്കു ബലിദാനികളുടെ കുടുംബം നോക്കേണ്ട അവസ്ഥ, ജയിലിൽ കഴിയുന്നവരുടെ കുടുംബം ശ്രദ്ധിക്കാൻ വേറെ ഒരാൾ, ഇതിനൊക്കെ സാമ്പത്തികം കണ്ടെത്താൻ വേറെ ഒരാൾ.. താലൂക്, മണ്ഡൽ ടീമിന്റെ ഒരുകാലത്തെ പ്രവർത്തനം ഇതായിരുന്നു.. അതിന്റെ ഇടയിൽ ഇന്നലെ വരെ കൂടെ ഉണ്ടായവനെ അടുത്ത ദിവസം വെട്ടി തുണ്ടം തുണ്ടം ആക്കിയത് കാണേണ്ടി വരുന്ന മാനസികാവസ്ഥ.. ഇനി ആര് എന്ന ചോദ്യം മനസിലും.. എന്നിട്ടും പരമ പവിത്ര ഭഗവത് ധ്വജം ഉയർത്തി പിടിച്ചു തന്നെ ജീവിച്ചു.. നാളെ ഞാൻ ആവാം എന്ന ഉത്തമ ബോധ്യത്തോടെ തന്നെ..

കാലം ഏറെ മാറി.. ഇന്ന് സ്വയംസേവകരുടെ കൂടെ ഉണ്ടും ഉറങ്ങിയും ജീവിച്ച പ്രചാരകൻ രാജ്യം ഭരിക്കുന്നു.. ഏത് ആശയത്തിന് വേണ്ടിയാണോ ജീവൻ നൽകിയത് ആ ആശയ വാഹകൻ ഭാരതത്തിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നു.. ചോദ്യം ഒന്നേ ഉള്ളു... ഇത്ര കാലം സഹിച്ചത് പ്രസ്ഥാനത്തിന് വേണ്ടി ആണെങ്കിൽ ആ പ്രസ്തനം രാജ്യം ഭരിക്കുമ്പോൾ പോലും നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ല എങ്കിൽ എന്തിനാണ് ഈ ഭരണം? ആർക്കു വേണ്ടിയാണ് ജീവൻ നൽകി ഈ ധർമ്മ പതാക വാനിൽ ഉയർത്തി പിടിച്ചത്.. ?

തിരിച്ചടിക്കാൻ ഇന്നും ശേഷി ഉണ്ട് കണ്ണൂരിലെ ധീരരായ പ്രവർത്തകർക്ക്.. അതിനു കേന്ദ്ര ഭരണം ആവിശ്യം ഇല്ല.. ചെയ്തിട്ടുണ്ടും ഉണ്ട് . പക്ഷെ ഒരു സ്വയം സേവകൻ രാജ്യം ഭരിക്കുമ്പോൾ പോലും സ്വയം സേവകർക് സ്വര്യമായി ജീവിക്കണം എങ്കിൽ അവനവൻ തന്നെ തിരിച്ചടിക്കണോ എന്നാണ് അറിയാൻ ഉള്ളത്..

നേതൃത്വം വിചാരിച്ചാൽ തീരാവുന്നതേ ഉള്ളു ഈ കൊലപാതക രാഷ്ട്രീയം.. തിരക്കിട്ട രാഷ്ട്രീയ പ്രവർത്തനത്തിന് ഇടയിൽ നമ്മുടെ പ്രവർത്തകരുടെ ജീവനും കൂടി ശ്രദ്ധിക്കാൻ സമയം കണ്ടെത്തണം എന്ന് അപേക്ഷിച്ചു നിർത്തുന്നു..

   Over a month ago
SEND

യജ്ഞവും ഹോമവും
പ്രപഞ്ച സത്യങ്ങളെ തൊട്ടറിഞ്ഞ മഹത്തായ ഒരു സംസ്കാരത്തിന്‍റെ പ്രകൃതിയോടുള്ള സമര്‍പ്പണമാണ് യജ്ഞവും , ഹോമവും ..!! വിഷിഷ്ട്ടമായ പദാര്‍ഥങ്ങള്‍ ഭക്ഷിക്കുകയോ , ഉപയോഗിക്കുകയോ ചെയ്യാതെ തീയില്‍ ഇട്ടു കളയുന്ന വിഡ്ഢിത്തത്തെ പല "അറിവുള്ളവരും" പരിഹസിക്കാറുണ്ട് ....! ദ്രവ്യത്തെ കുറിച്ച് അറിവുള്ളവര്‍ അങ്ങനെ പറയില്ല ..! അഗ്നിയില്‍ ഇടുന്ന വസ്തു അതിന്‍റെ സ്ഥൂല രൂപം നശിപ്പിച്ച് സൂക്ഷ്മ രൂപത്തില്‍ വര്‍ത്തിക്കുന്നു എന്ന് യജുര്‍വേദം പറയുന്നു ..! "ഗ്രഹാംസ് ലോ ഓഫ് ഡിഫ്യൂഷന്‍ ഓഫ് ഗ്യാസ് " എന്നൊരു നിയമം ഇത് സംബന്ധിച്ച് ആധുനിക ശാസ്ത്രത്തില്‍ നിലവിലുണ്ട് ..! ഗ്യാസ് എത്രയും സൂക്ഷ്മം ആകുന്നുവോ അത്രയും കൂടുതല്‍ അത് വായുവില്‍ ലയിക്കും എന്ന് ഈ നിയമം പറയുന്നു ..! ഇത് തന്നെയാണ് യജുര്‍ വേദത്തില്‍ പറഞ്ഞിരിക്കുന്നത് ..!" സ്വാഹാ കൃതേ ഊര്‍ധ്വനഭസം മാരുതം ഗശ്ചതം"എന്ന് വേദത്തിലും പറയുന്നു ..! അഗ്നിക്ക് മാത്രമേ കെട്ടി നില്‍ക്കുന്ന വായുവിനെ വിഘടിപ്പിച്ചു പുറന്തള്ളാനും അതിനെ ചലിപ്പിക്കാനും കഴിയുകയുള്ളൂ ..! ചൂട് കൂടിയ വായു ഉള്ള സ്ഥലത്തേക്ക് തണുത്ത വായു കടന്നു കയറിയാല്‍ മാത്രമേ കാറ്റ് ഉണ്ടാകയുള്ളൂ എന്ന് ശാസ്ത്രം ..! വായുവിനെ യജ്ഞത്തിലൂടെ ചൂടാക്കുന്നു ..! അതില്‍ ഔഷധികളും അന്നവും സൂക്ഷ്മ രൂപത്തിലാക്കി വ്യാപനം ചെയ്യിക്കുക വഴി പ്രകൃതിതന്നെ ശുദ്ധമാകുന്നു ..! ഹോമം വായു ശുദ്ധി ചെയ്യുന്നെങ്കില്‍ യജ്ഞം അത് മാത്രമല്ല ചെയ്യുന്നത് ..! ഹോമം സൂര്യോദയത്തിനു മുന്‍പ് ആണെങ്കില്‍ യജ്ഞം സൂര്യന്‍ ഉദിച്ചു കഴിഞ്ഞാണ് ചെയ്യുന്നത് ..! ശരിക്കും സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തന്നെ അതിനു വേണം ..! ആല്‍ഡീഹൈഡും ആല്‍ക്കഹോളും ഓക്സീകൃതമാകാന്‍ വേണ്ടിയാണ് ആചാര്യന്മാര്‍ ഇങ്ങനെ നിര്‍ദേശിക്കുന്നത് ..! ഹൈഡ്രോകാര്‍ബണും , ഫീനോളും ധാരാളം ഉണ്ടാകാന്‍ ശരിയായ സൂര്യപ്രകാശം വേണം ..!ഇത്രയൊക്കെ ശാസ്ത്രീയമായി ചിന്തിക്കാന്‍ കഴിഞ്ഞ നമ്മുടെ ഋഷീശ്വരന്മാരെ നമ്മള്‍ എങ്ങനെ കരുതണം ..? ഒരു പരീക്ഷണശാലയും അവര്‍ക്കുണ്ടായിരുന്നില്ല ..! ഒരു ഡോക്ട്രേറ്റും അവര്‍ നേടിയിരുന്നില്ല ..! സോമലതാതികളായ ഔഷധങ്ങള്‍ , നെയ്യ് , പാല്‍ , അന്നം തുടങ്ങിയ പോഷക പദാര്‍ഥങ്ങള്‍ , തേന്‍ , ശര്‍ക്കര തുടങ്ങിയ മധുര പദാര്‍ഥങ്ങള്‍ , , കസ്തൂരി , കേസരം തുടങ്ങിയ സുഗന്ധ വസ്തുക്കള്‍ ..തുടങ്ങിയവയെ അഗ്നിയില്‍ ഹോമിച്ചു വിഘടിപ്പിച്ചു വായുവില്‍ ലയിപ്പിച്ചു മേഘമാക്കി അതിനെ മഴയായി സര്‍വ്വ സൂക്ഷ സൂക്ഷ്മേതര ജീവജാലങ്ങള്‍ക്കും , പ്രകൃതിക്ക് തന്നെയും ഉപയുക്തമാക്കിയ മഹത്തായൊരു സംസ്കാരത്തി ന്‍റെ ശേഷിപ്പുകള്‍ ആകാന്‍ കഴിഞ്ഞ നാം അത് അറിഞ്ഞില്ലങ്കില്‍ ഗുരുനിന്ദ തന്നെയല്ലേ..?ശതപതബ്രാഹ്മണത്തില്‍ പറയുന്നു"അഗ്നെര്‍ വൈ ധൂമോര്‍ ജയതെ ..ധൂമാദഭ്രം അഭ്രാത് വൃഷ്ട്ടിരഗ്നെര്‍വാ ഏതാ ജായതേ"അതായത് ഹോമദ്രവ്യം അഗ്നിയില്‍ ഇടുമ്പോള്‍ അതില്‍ നിന്ന് ധൂമവും (പുക ) ബാഷ്പ്പവും ഉണ്ടാകുന്നു ..! അത് വായുവിനോട് ചേര്‍ന്ന് മുകളിലേക്ക് ഉയരുന്നു ..! അതിലെ കണങ്ങള്‍ വായുവി ന്‍റെ സഹായത്താല്‍ ഒന്നിച്ചു ചേര്‍ന്ന് മേഘമാകുന്നു ..! ഔഷധം നിറഞ്ഞ ആ മേഘത്തില്‍ നിന്നും മഴയുണ്ടാകുന്നു ..! ആ മഴയില്‍ നിന്നും ഔഷധികളും , അന്നവും അന്നത്തില്‍ നിന്ന് ധാതുവും ധാതുവില്‍ നിന്ന് ആരോഗ്യമുള്ള ശരീരവും ആ ശരീരത്തില്‍ നിന്ന് കര്‍മ്മവും ഉണ്ടാകുന്നു ..! ഇങ്ങനെ ശാസ്ത്രീയമായ പ്രകൃതി പരിപാലനം ഹിന്ദുവിന് അല്ലാതെ മറ്റാര്‍ക്കുണ്ട് ..? ഏതൊരു യാഗം കഴിയുമ്പോഴും നമുക്കറിയാം അവസാനം മഴ പെയ്തിരിക്കും ..! ആ മഴത്തുള്ളിയുടെ പവിത്രത ആലോചിച്ചു നോക്കൂ ..!!ഇത് പറയുമ്പോള്‍ ഋഗ്വേദത്തിലെ അഗ്നി ദേവനോടുള്ള ഒരു പ്രാര്‍ത്ഥന മാത്രം മനസ്സില്‍"

യദംഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി തവേത്തല്‍ സത്യമംഗിര:"

കടപ്പാട് : ശ്രീ വിദ്യാധിരാജ സേവാസമിതി

   Over a month ago
SEND

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ മുഖം മിനുക്കി മാര്‍ക്ക് സൂക്കര്‍ബെര്‍ഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പാണ് സൂക്കര്‍ബെര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയത്. ഇന്ത്യയുടെ ദേശീയ പതാകയെ സൂചിപ്പിക്കുന്ന ത്രിവര്‍ണത്തിനുളളില്‍ ഡിജിറ്റല്‍ ഇന്ത്യയെ സൂചിപ്പിക്കുന്ന രേഖാചിത്രത്തോടെയാണ് പ്രൊഫൈല്‍. ഫേസ്ബുക്ക് അക്കൗണ്ടുളള എല്ലാവര്‍ക്കും ഇതേ രീതിയില്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റാം. ഗ്രാമീണ മേഖലയെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാനും കൂടുതല്‍ ജനങ്ങളിലേക്ക് ഇന്റര്‍നെറ്റ് സേവനം എത്തിക്കാനുമുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനാണ് പ്രൊഫൈല്‍ പിക്ചറിലെ മാറ്റമെന്ന് സൂക്കര്‍ബെര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുന്‍പാണ് സൂക്കര്‍ബെര്‍ഗ് പ്രൊഫൈല്‍ പിക്ചറില്‍ മാറ്റം വരുത്തിയത്. ഇതേ സമയം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമണിയിച്ചിരുന്നു. സൂക്കര്‍ബെര്‍ഗിന് അ്‌ദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഫേസ്ബുക്കിലെ പ്രൊഫൈല്‍ മാറ്റം ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് ആഗോള ശ്രദ്ധ ലഭിക്കാന്‍ സഹായിക്കും. മുഖം മിനുക്കിയ കാര്യം വ്യക്തമാക്കുന്ന സൂക്കര്‍ബെര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒരു മണിക്കൂറിനുളളില്‍ കാല്‍ ലക്ഷത്തിലധികം പേരാണ് ഷെയര്‍ ചെയ്തത്.

   Over a month ago
SEND

പ്രീയ കമൃൂണിസ്റ്റ് സുഹൃത്തുകളേ ,
വെള്ളാപള്ളി നടേശൻ എന്ന വൃക്തി ശ്രീ നാരയീണീയ പ്രസ്ത്ഥാനത്തിൻെ അമരക്കാരൻ ആണ്, അദ്ദേത്തോടുള്ള വൃക്തി വൈരാഗൃം തീർക്കാൻ ഉള്ളതല്ലാ ശ്രീനാരയണ ഗുരുവും, ശ്രീ നാരായണീയ പ്രസ്ത്ഥാനവും എന്നോർക്കുന്നത് നന്നായിരിക്കും, മാപ്പർഹിക്കാത്ത തെറ്റ് ചെയ്തു ഗുരുദേവനേ അവഹേളിച്ചട്ട് ക്ഷെമാപണം നടത്തുന്ന കുലംകുത്തികളായ നേതാക്കൻ മാർ ഒരോ ശ്രീനാരയണീയരേയും നേരിട്ട് മാപ്പ് ചോദിച്ചാലും തെറ്റ് തെറ്റാല്ലാതായി തീരുകയില്ല.
പാർട്ടിയുടെ ഭരണ ചക്രം ടയർ ഉരുട്ടി കളിക്കുന്ന കുട്ടി നേതാക്കളേ ഏൽപ്പിച്ചൂ എങ്കിൽ ഈ പാർട്ടിയേ വിശ്വസിച്ച് എങ്ങനെ കോടികണക്കിനു ജനങ്ങൾക്ക് നിങ്ങളുടെ ഭരണത്തിൽ വിശ്വസിച്ചു ജീവിക്കാൻ പറ്റും ?
ഈ ഒരു ദൃശൃത്തിൽ കൂടി എന്തു ഗുരുസന്ദേശമാണ് നിങ്ങൾ ജനങ്ങൾക്കു നൽകിയത് ?
വർഷങ്ങൾ കൊൺടു ഈ പാർട്ടിയുടെ കൊടിപിടിച്ചു മുദ്രാവാക്കൃം വിളിച്ച ഈഴവ സഖാക്കൾക്കു നൽകിയ പ്രതിഫലം ആണോ ഇത് ?
പ്രീയ സഖാക്കളേ ശ്രീനാരായണീയ പ്രസ്ത്ഥാനത്തിൻെ അമരക്കാര൯ ശ്രീനാരയണീയ പ്രസ്ത്ഥാനത്തിൻെ അമരക്കാരനാണ് ., അല്ലാതെ ഈഴവ ജനതയുടെ അമരക്കാരനല്ലാ,
നടേശൻ വിശ്വസ്സിക്കുന്ന പാർട്ടിയിൽ അംഗമാകുക എന്നല്ലാ അതിനർത്ഥം.
ഇനിയെങ്കിലും ചിന്തിക്കു ഈഴവർ സംഘടന കൊൺടു ശക്തരായവർ ആണ്, അല്ലാതെ ഒരുകൊടിയുടേയും നിറം കൊൺടല്ലാ.

   Over a month ago
SEND

കേരളത്തില്‍ ആരംഭിച്ചിട്ടുള്ള വന്‍വികസന പദ്ധതിയുടെ നേട്ടം കൊയ്യാന്‍ ബിജെപി മത്സരിക്കുകയാണെന്ന ആരോപണം ചില കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരിക്കുകയാണ്. വിഴിഞ്ഞം പോര്‍ട്ട് നിര്‍മാണത്തിന് കരാറായത് വികസന പദ്ധതിയില്‍ പ്രധാനപ്പെട്ടതാണ്. കാല്‍നൂറ്റാണ്ടെങ്കിലുമായി സജീവ ചര്‍ച്ചയായ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഇടത്-വലത് മുന്നണികള്‍ മാറിമാറി സംസ്ഥാനം ഭരിച്ചപ്പോഴോ ഇരുവരും ചേര്‍ന്ന് കേന്ദ്രം ഭരിച്ചപ്പോഴോ സാധിച്ചിരുന്നില്ല. ബിജെപി അധികാരത്തിലേറുകയും നിതിന്‍ ഗഡ്കരി ഷിപ്പിംഗ് മന്ത്രിയാവുകയും ചെയ്തപ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ അനുവാദവും ലഭിച്ച് പദ്ധതിക്ക് കരാറുറപ്പിക്കാനായത്. കേരളപ്പിറവിദിനത്തില്‍ അതിന് തറക്കല്ലിടാന്‍ പോവുകയാണ്. ചടങ്ങിന് പ്രധാനമന്ത്രി തന്നെ എത്തുമെന്നാണ് വിശ്വസിക്കുന്നത്. ഇതിന്റെ നേട്ടം ബിജെപിക്കാണെന്നറിയാത്ത ആരെങ്കിലുമുണ്ടെങ്കിലല്ലെ അവകാശവാദവുമായി ബിജെപി മത്സരിക്കേണ്ടതുള്ളൂ? അപ്പോള്‍ ആ ആരോപണം അടിത്തറയോടെ പൊളിയുകയാണ്. ഇനി റോഡു നിര്‍മാണത്തിന്റെ കാര്യമാണ് മുഖ്യം. ചരിത്രത്തിലില്ലാത്തവിധം റോഡ് വികസനത്തിനും നിര്‍മാണത്തിനുമായി വന്‍ പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കഴക്കൂട്ടം- കാരോട് ബൈപ്പാസ് നാലുവരിപാത നിര്‍മാണോത്ഘാടനം നടത്തവെ കേരളത്തിന് 34000 കോടിരൂപ റോഡ് വികസത്തിന് അനുവദിച്ചതായി നിതിന്‍ ഗഡ്കരി പ്രഖ്യാപിക്കുകയുണ്ടായി. ഇത് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ല. സംസ്ഥാന ബിജെപി ഘടകത്തിന്റെ നിര്‍ബന്ധംകൂടി കണക്കിലെടുത്താണെന്ന് പറയുമ്പോള്‍ നേട്ടം ആര്‍ക്കാണെന്ന് പറഞ്ഞറിയിക്കേണ്ടതുണ്ടോ? ആ നേട്ടം ലഭിക്കാന്‍ ബിജെപി മത്സരിക്കേണ്ടതില്ലല്ലൊ. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച റോഡ് വികസനത്തിന് 25, 000 കോടി രൂപ അനുവദിക്കാമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയിരുന്നു. എന്നാലിപ്പോള്‍ അതിന്റെകൂടെ മറ്റു ചില പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് 34, 000 കോടിയുടെ റോഡ് വികസനം പ്രഖ്യാപിച്ചത്. മൂന്നാര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള റോഡുകള്‍, കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ രണ്ടാംഘട്ടം എന്നിവയും പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സ്വപ്‌നമായ 600 കി.മീ. വരുന്ന ഹില്‍ ഹൈവേ പദ്ധതി ഏറ്റെടുക്കാനും തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഇതിനുപുറമെ വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നിവയെ ദേശീയപാതകളുമായി ബന്ധിപ്പിക്കുന്ന റോഡുകളും നിര്‍മിച്ചുനല്‍കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കാനും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. ദേശീയപാത നാലുവരിയാക്കുന്നതിനു ഭൂമി ഏറ്റെടുക്കാനും കേരളം ഇപ്പോള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഭൂമി പരിമിതമായ കേരളത്തില്‍ വികസനത്തിനും മറ്റും ഭൂമി ഏറ്റെടുക്കല്‍ ഒരു കീറാമുട്ടിതന്നെയാണ്. ഇവിടെ റോഡുകള്‍ വിസ്തൃതമാകാത്തത് ജനങ്ങള്‍ സ്ഥലംവിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതിനാലാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഏകോപന ചുമതല ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയ്ക്കാണ്. കേന്ദ്രസര്‍ക്കാരിന്റെ റോഡ് പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം ഏറ്റവും പുറകിലായതിന്റെ മുഖ്യകാരണം തദ്ദേശീയരുടെ ഭൂമി നല്‍കാനുള്ള വിമുഖത മാത്രമല്ല രാഷ്ട്രീയ രംഗത്തെ കിടമത്സരങ്ങളും അതിന് പിന്നിലുണ്ട്. തമിഴ്‌നാടിന്റെ റോഡുകള്‍ കണ്ടാല്‍ കേരളം അന്തംവിട്ട് നില്‍ക്കേണ്ടിവരും. തമിഴര്‍ക്ക് പ്രയോജനകരമായ എല്ലാ പദ്ധതികളും അവര്‍ ഒത്തൊരുമയോടെ നടപ്പാക്കുമ്പോള്‍ മലയാളികള്‍ റോഡ് നിര്‍മാണത്തിന്റെ കാര്യത്തില്‍പ്പോലും വികസനവിരുദ്ധരാണ്. ഭൂമി വിലയാണ് കേരളത്തിലെ പ്രശ്‌നം എന്നതിനാല്‍ ഇക്കാര്യത്തില്‍ ന്യായവിലയുടെ ഇരട്ടി തുക നഗരപ്രദേശങ്ങളിലും നാലിരിട്ടി തുക ഗ്രാമപ്രദേശങ്ങളിലും നഷ്ടപരിഹാരമായി നല്‍കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. തിരുവനന്തപുരം നഗര റോഡ് നവീകരണ പദ്ധതിയുടെ മാതൃകയില്‍ മറ്റു നഗരങ്ങളിലും പദ്ധതി കൊണ്ടുവന്നാല്‍ കേന്ദ്രസഹായം ലഭിക്കും. റോഡ് കണ്‍ട്രോള്‍ റൂം എന്ന ആശയത്തോടും കേന്ദ്രസര്‍ക്കാര്‍ യോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളെയും ഒരു കണ്‍ട്രോള്‍റൂമിന്റെ കീഴിലാക്കി നിരന്തര നിരീക്ഷണത്തിനുള്ള സംവിധാനം സ്ഥാപിക്കാനും കേന്ദ്ര സഹകരണം ലഭിക്കും. കേരളത്തില്‍ നവീകരിക്കേണ്ട പാതകള്‍ നിരവധിയാണ.് ഇത്ര ഉദാരമായി നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. ഭരിക്കുന്ന പാര്‍ട്ടി ഒരു പദ്ധതി തുടങ്ങിയാല്‍ അതിനെ എതിര്‍ക്കുക പ്രതിപക്ഷത്തിന്റെ സ്വഭാവമായി കാണുന്ന സംസ്ഥാനമാണ് കേരളം. എന്‍ഡിഎ സര്‍ക്കാരിനെ സര്‍വശക്തിയും ഉപയോഗിച്ച് കേരളത്തിലെ മുഴുവന്‍ എംപിമാരും എതിര്‍ത്തുകൊണ്ടിരിക്കുമ്പോഴും ഉദാരസമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. അവര്‍ ഉള്ളംകയ്യിലെ നെല്ലിക്കപോലെ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇത് തങ്ങളുടെ നേട്ടമെന്നറിയിക്കാന്‍ ബിജെപി മത്സരിക്കേണ്ടതില്ലല്ലൊ.

   Over a month ago
SEND